വിലക്കപ്പെട്ട നഗരം
മിങ് രാജവംശത്തിന്റെ നാളുകൾ മുതൽ ക്വിങ് രാജവംശത്തിന്റെ അവസാനം വരെ ചൈനീസ് ചക്രവർത്തിമാരുടെ രാജകീയ കൊട്ടാര സമുച്ചയമാണ് വിലക്കപ്പെട്ട നഗരം എന്ന് അറിയപ്പെടുന്നത്. ബീജിങ് നഗരത്തിന്റെ കേന്ദ്ര ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളോടം ചൈനീസ് ചക്രവർത്തിമാരുടേയും അവരുടെ പരിവാരങ്ങളുടേയും ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. എന്നാൽ ഇന്നിത് ഒരു മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നു.
Read article